Text #1720179

നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാകസുന്ദരിമാരേ. സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ ശബ്ദമരാളങ്ങളേ, സാക്ഷാൽ. കൽപ്പനാകാകളികൾ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ. മാനസവേദിയിൽ മയിൽപ്പീലി നീർത്തിയാടും മായാമയൂരങ്ങളേ. ഊഴിയിൽ ഞാൻ തീർത്ത സ്വർഗ്ഗമണ്ഡപത്തിലെ ഉർവ്വശിമേനകമാരേ. ഇന്നെന്റെ പുൽമേഞ്ഞ മൺകുടിൽ പോലും നിങ്ങൾ ഇന്ദ്രസഭാതലമാക്കി.

—from കാട്ടുകുരങ്ങ്, a movie by പി. ഭാസ്കരൻ • പി. ഭാസ്കരൻ / ദേവരാജൻ

Active since January 26, 2011.
881 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. Jai (jaideepjr) 59.00 2011-01-26
2. JAHAN (jaanjahan3006) 32.46 98% 2024-10-29
3. Aflah Navar (typerracer1234... 19.83 95% 2024-08-27

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 59.00 January 26, 2011