കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ. ആനന്ദകാരിണീ, അമൃതഭാഷിണീ, ഗാനവിമോഹിനീ, വന്നാലും. നിനക്കായ് സർവ്വവും ത്യജിച്ചൊരു ദാസൻ വിളിക്കുന്നു, നിന്നെ വിളിക്കുന്നു. കനകഗോപുരനടയിൽ നിന്നും ക്ഷണിക്കുന്നു, നിന്നെ ക്ഷണിക്കുന്നു. മന്മനോവീണയിൽ നീ ശ്രുതി ചേർത്തൊരു തന്ത്രിയിലാകവേ തുരുമ്പു വന്നു. തലയിൽ അണിയിച്ച രത്നകിരീടം തറയിൽ വീണിന്നു തകരുന്നു. വരവാണീ ഘനവേണീ വരുമോ, നീ വരുമോ. മധുരമധുരമാ ദർശനലഹരി തരുമോ, നീ തരുമോ. മന്ദിരമിരുളുന്നു ദേവീ. തന്ത്രികൾ തകരുന്നു ദേവീ, തന്ത്രികൾ തകരുന്നു.
—from വിലയ്ക്കു വാങ്ങിയ വീണ, a movie by പി. ഭാസ്കരൻ • പി. ഭാസ്കരൻ / ദക്ഷിണാമൂർത്തി
Active since March 27, 2011.
1,330 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 67.84 | 98% | 2011-06-02 |
2. | JAHAN (jaanjahan3006) | 26.75 | 96% | 2024-10-16 |
3. | akshaya (akshaya0122) | 20.13 | 93% | 2024-10-16 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 3 | 64.15 | March 27, 2011 |