ഇല്ല. ഗീതയിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ഹിന്ദുവല്ല. ഖുർആനിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ഇസ്ലാമല്ല. ബൈബിളിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ക്രിസ്ത്യാനിയല്ല. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ മനഃസാക്ഷിയെ തൊട്ട് ഞാൻ പറയുന്ന സത്യങ്ങൾ കേൾക്കാൻ ബഹുമാനപ്പെട്ട കോടതിക്ക് ദയവുണ്ടാകണം. ഉപനയനവും വേദാധ്യയനവും കഴിഞ്ഞ് അഹിംസയും ഭക്തിയും ജീവിതമാർഗ്ഗമായി സ്വീകരിച്ച എന്നെ നിങ്ങൾ കള്ളനാക്കിയില്ലേ? കൊലപാതകിയാക്കിയില്ലേ? കുറ്റവാളിയാക്കിയില്ലേ? ഇതിൽ കൂടുതൽ എന്തു ശിക്ഷയാണ് ബഹുമാനപ്പെട്ട കോടതിക്ക് ഇനി എന്റെമേൽ വിധിക്കാനുള്ളത്?
Game | Time | WPM | Accuracy |
---|---|---|---|
663 | 2024-10-27 05:23:38 | 37.91 | 93.3% |
535 | 2024-10-17 07:59:33 | 38.01 | 94.1% |
505 | 2024-10-16 11:04:59 | 41.93 | 94.5% |
259 | 2024-09-26 12:46:47 | 33.37 | 95.6% |