പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ. ഗാനലോകവീഥികളിൽ വേണുവൂതും ആട്ടിടയൻ. എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ് മഹാൾ ഞാനുയർത്താം. മായാത്ത മധുരഗാനമാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം. പൊന്തിവരും സങ്കല്പത്തിൻ പൊന്നശോകമലർവനിയിൽ ചന്തമെഴും ചന്ദ്രിക തൻ ചന്ദനമണിമന്ദിരത്തിൽ, സുന്ദരവസന്തരാവിൻ ഇന്ദ്രനീലമണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ.
Game | Time | WPM | Accuracy |
---|---|---|---|
773 | 2024-12-06 12:17:33 | 43.36 | 95.8% |
682 | 2024-10-27 06:21:23 | 44.91 | 94.2% |
20 | 2024-08-24 06:50:43 | 27.78 | 96.7% |