നീ മധു പകരൂ മലർചൊരിയൂ അനുരാഗപൗർണ്ണമിയേ. നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ. മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ ഈ പ്രേമസല്ലാപം. കളിപറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ തൻ രാഗസംഗീതം. ഇരുകരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം. മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശമണിയറയിൽ. മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു. ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു.
Game | Time | WPM | Accuracy |
---|---|---|---|
188 | 2024-10-24 17:24:24 | 25.99 | 95.3% |