നിന്റെ കണ്ണിൽ വിരുന്നുവന്നു നീലസാഗരവീചികൾ. പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികൾ. അന്തിമേഘം വിണ്ണിലുയർത്തി നിന്റെ കവിളിൻ കുങ്കുമം. രാഗമധുരം നെഞ്ചിലരുളി രമ്യമാനസസംഗമം. വാനഗംഗ താഴെവന്നു പ്രാണസഖിയെൻ ജീവനിൽ. താമരക്കുട നീർത്തി നിന്നു തരള ഹൃദയസരോവരം. ചിന്തുപാടി മന്ദപവനൻ കൈയിലേന്തി ചാമരം. പുളകമുകുളം വിടർന്നു മിന്നി പ്രേയസീ നിൻ മേനിയിൽ.
Game | Time | WPM | Accuracy |
---|---|---|---|
681 | 2024-10-27 06:19:18 | 43.98 | 93.8% |
675 | 2024-10-27 06:11:12 | 45.67 | 93.6% |
358 | 2024-10-15 06:48:32 | 39.72 | 94.6% |
235 | 2024-09-20 15:50:26 | 36.56 | 94.8% |
139 | 2024-09-13 05:05:17 | 36.02 | 94.4% |