Back to text analysis page
തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകൈയായ് വിരിയണ മലനാട്. വേലയും പൂരവും കൊടിയേറും കാവിൽ വെളിച്ചപ്പാടുറയണ വള്ളുവനാട്. ഒരു വേളിപ്പെണ്ണയായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്.