ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു. മാമകകരാംഗുലി ചുംബനലഹരിയിൽ പ്രേമസംഗീതമായ് നീ പുറത്തുവന്നു. മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ ഗാനനിർഝരി കേട്ടു തരിച്ചു നിന്നു. നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ താളമടിക്കാൻ പോലും മറന്നുപോയി. ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ എൻ മനോമുകുരത്തിൽ വിരുന്നുവന്നു. ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിൻകീഴിൽ മധ്യാഹ്നമനോഹരി മയങ്ങീടുമ്പോൾ. മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും സുന്ദരവസന്തശ്രീ എന്നപോലെ. മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി നൃത്തവിലാസിനി നീ അരികിൽ വന്നു.
Game | Time | WPM | Accuracy |
---|---|---|---|
130 | 2024-10-23 16:38:31 | 26.32 | 95.3% |