Back to text analysis page
ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരം മുകരാതെ ഉഴറും പോലെ. അരിയ നിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു. നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ മറ്റൊരു സന്ധ്യയായ് നീ വന്നു.