ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം സായാഹ്നസാനുവിൽ വിലോലമേഘമായ്. അഴകിൻ പവിഴം പൊഴിയും നിന്നിൽ അമൃതകണമായ് സഖീ, ധന്യനായ്. സല്ലാപമേറ്റുണർന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും മേളമേകുമിന്ദ്രനീലരാത്രി തേടവേ. ആലാപമായി സ്വരരാഗഭാവുകങ്ങൾ ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ. വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ, സ്നേഹസാന്ദ്രമാകുമീ വേദിയിൽ.
Game | Time | WPM | Accuracy |
---|---|---|---|
642 | 2024-10-26 07:34:11 | 42.76 | 93.9% |
171 | 2024-09-15 03:33:40 | 33.57 | 94.3% |