അഞ്ചുശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കി. നിൻ പുഞ്ചിരി സായകമാക്കി. ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവ്വൻ നിൻ മൊഴി സാധകമാക്കി. നിൻ തേന്മൊഴി സാധകമാക്കി. പത്തരമാറ്റും പോരാതെ കനകം നിൻ കവിൾപ്പൂവിനെ മോഹിച്ചു. ഏഴുനിറങ്ങളും പോരാതെ മഴവില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു. നീലിമ തെല്ലും പോരാതെ വാനം നിൻ മിഴിയിണയിൽ കുടിയിരുന്നു. മധുവിനു മധുരം പോരാതെ പനിനീർ നിൻ ചൊടിയ്ക്കിടയിൽ വിടർന്നുനിന്നൂ.
Game | Time | WPM | Accuracy |
---|---|---|---|
118 | 2024-10-22 17:41:41 | 26.73 | 95.2% |