മൗനം സ്വരമായ് എൻ പൊൻവീണയിൽ. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ. ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായി, മുരളികയൂതി ദൂരെ. ജന്മം സഫലം എൻ ശ്രീരേഖയിൽ. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ. അറിയാതെയെൻ തെളിവേനലിൽ, കുളിർമാരിയായി പെയ്തു നീ. നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ, മൃദുരവമായി നിൻ ലയമഞ്ജരി. ആത്മാവിലെ പൂങ്കോടിയിൽ, വൈഡൂര്യമായി വീണു നീ. അനഘനിലാവിൻ മുടികോതി നിൽക്കേ, വാർമതിയായി നീ എന്നോമനേ.
Game | Time | WPM | Accuracy |
---|---|---|---|
177 | 2024-10-28 08:56:54 | 28.03 | 97.2% |